കെ റെയിൽ; അങ്കമാലിയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു

By Desk Reporter, Malabar News
K Rail

കൊച്ചി: അങ്കമാലി എളവൂരിൽ കെ റെയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാ‍ർ തടഞ്ഞു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്‌ഥർ പരിശോധന നടത്താതെ മടങ്ങി.

എറണാകുളം-തൃശൂർ ജില്ല അതിർത്തിയിൽ അങ്കമാലി കറുകുറ്റിക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ് നിർദ്ദിഷ്‌ട കെ-റെയിൽ പാത കടന്നുപോകുന്നത്. ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികൾ നാട്ടാനുള്ള സ്‌ഥല പരിശോധനക്ക് വേണ്ടിയാണ് നാല് കെ റെയിൽ ഉദ്യോഗസ്‌ഥർ എത്തിയത്. എന്നാൽ പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞ നാട്ടുകാർ ഉദ്യോഗസ്‌ഥരെ തടയുകയായിരുന്നു.

എളവൂർ പാറക്കടവിൽ ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ-റെയിൽ പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കെ റെയിൽ പദ്ധതിക്ക് എതിരെ നാട്ടുകാർ സമര സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർ പരിശോധനക്കോ സ്‌ഥലം അടയാളപ്പെടുത്താനുള്ള കുറ്റികൾ നാട്ടാനോ ഉദ്യോഗസ്‌ഥർ വീണ്ടുമെത്തിയാൽ ഇനിയും തടയുമെന്ന നിലപാടിലാണ് സമര സമിതി.

Most Read:  സംസ്‌ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE