സംസ്‌ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി

By Team Member, Malabar News
Covid Third Wave In Kerala Said Health Minister Veena George

തിരുവനന്തപുരം: സംസ്‌ഥാനം നിലവിൽ കോവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും, ലക്ഷണങ്ങൾ പ്രകടമായാൽ പരിശോധനക്ക് വിധേയരാകണമെന്നും, സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ വ്യാപനശേഷി കൂടിയ ഒമൈക്രോണിന് സംസ്‌ഥാനത്ത് ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒമൈക്രോൺ ബാധിച്ച 17 ശതമാനം പേരിൽ മാത്രമേ മണവും രുചിയും നഷ്‌ടപ്പെടുന്നുള്ളു. അതിനാൽ തന്നെ ജലദോഷവും പനിയും ഉള്ളപ്പോഴും മണവും രുചിയും ഉണ്ടെന്ന് കരുതി കോവിഡല്ല എന്ന് കരുതരുത്. കൂടാതെ മറ്റ് രാജ്യങ്ങളിൽ 5 മുതൽ 6 ഇരട്ടി വരെ വ്യാപനമാണ് ഉണ്ടാകുന്നത്. കേരളത്തിൽ അശ്രദ്ധ രൂക്ഷമായാൽ ഇത്തരത്തിൽ വ്യാപനം ഉയർന്നേക്കാം.

രോഗവ്യാപനം ഉയരുന്നതിനാൽ N95 അല്ലെങ്കിൽ ഡബിൾ മാസ്‌ക് തന്നെ ധരിക്കണമെന്നും, വ്യക്‌തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോ​ഗിച്ചോ, സോപ്പും വെള്ളവും ഉപയോ​ഗിച്ചോ വൃത്തിയാക്കണമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ വാക്‌സിനേഷനും നിർബന്ധമാണ്. അർഹരായ ആളുകൾ ബൂസ്‌റ്റർ ഡോസ് എടുക്കണമെന്നും, ആളുകൾ അടഞ്ഞ സ്‌ഥലങ്ങളിൽ ഇരിക്കാതെ തുറസായ, വായു സഞ്ചാരമുള്ള സ്‌ഥലങ്ങളിൽ ഇരിക്കണമെന്നും, സ്‌ഥാപനങ്ങളിൽ ക്ളസ്‌റ്ററുകൾ രൂപപ്പെടാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE