ആഡംബര കപ്പലിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്‌റ്റിൽ

By Staff Reporter, Malabar News
mumbai-drugs-case-one-more-in-custody
Ajwa Travels

മുംബൈ: ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. മയക്കുമരുന്ന് കടത്തിയ ആളെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ എടുത്തത്. മുംബൈ പോവൈ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിട്ടിട്ടില്ല.

കസ്‌റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് എൻസിബി ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

അതേസമയം, കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തോട് ആര്യൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് എൻസിബി പറയുന്നു. ആര്യൻ ഖാന്റെ എൻസിബി കസ്‌റ്റഡി നാളെ അവസാനിക്കും. കേസിൽ ഇതുവരെ പതിനാറ് പേരാണ് അറസ്‌റ്റിലായിരിക്കുന്നത്.

Read Also: വിമുഖത അരുത്, വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE