ഐപിഎൽ; നാല് ഓസീസ് താരങ്ങൾ പങ്കെടുക്കില്ല

By News Desk, Malabar News
Ajwa Travels

അബുദാബി: ഐപിഎൽ രണ്ടാം പാദത്തിൽ നാല്‌ ഓസീസ് താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്. യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതിയുണ്ടെങ്കിലും മുൻനിര താരം പാറ്റ് കമ്മിൻസ് അടക്കമുള്ളവർ വിട്ടുനിൽക്കും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ താരമായ കമ്മിൻസിനൊപ്പം റോയൽ ചലഞ്ചേഴ്‌സ്‌ താരം കെയിൻ റിച്ചാർഡ്‌സൺ, പഞ്ചാബ് കിങ്‌സ് താരങ്ങളായ ജൈ റിച്ചാർഡ്‌സൺ, റൈലി മെരെഡിത്ത് എന്നിവർ ഐപിഎല്ലിൽ നിന്ന് പിൻമാറിയേക്കുമെന്നാണ് സൂചന. അടുത്തിടെ വെസ്‌റ്റ് ഇൻഡീസ്, ബംഗ്‌ളാദേശ് എന്നീ ടീമുകൾക്കെതിരെ നടന്ന പരിമിത ഓവർ പരമ്പരകളിൽ നിന്നും ഈ താരങ്ങൾ പിൻമാറിയിരുന്നു. വ്യക്‌തിപരമായ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നാണ് വിവരം. ഐപിഎല്ലിലെ പിൻമാറ്റത്തിന് പിന്നിലും ഇതേ കാരണം തന്നെയെന്നാണ് റിപ്പോർട്ടുകൾ.

സെപ്‌റ്റംബർ 19 മുതൽ യുഎഇയിലാണ് കോവിഡ് വ്യാപനം കാരണം മാറ്റിവെച്ച ഐപിഎൽ 14ആം സീസണിന്റെ ബാക്കി മൽസരങ്ങൾ നടക്കുക. 31 മൽസരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് ദുബായ്, അബുദാബി, ഷാർജ വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Also Read: മൂന്നാം ഘട്ട സമരത്തിന് കർഷകർ; അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE