ഐപിഎൽ കിരീടം ഇക്കുറി ആർക്ക്; പ്രവചനവുമായി മൈക്കൽ വോൺ

By Staff Reporter, Malabar News
micheal-vaughan
മൈക്കൽ വോൺ
Ajwa Travels

മുംബൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ കിരീടം ആര്‍ക്കെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ളണ്ട് താരം മൈക്കൽ വോൺ. ഹാട്രിക്ക് നേട്ടവുമായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആറാം കിരീടം ഉയര്‍ത്തുമെന്നാണ് വോണിന്റെ പ്രവചനം.

ഒരുപക്ഷേ മുംബൈ ഇന്ത്യൻ സീസണിൽ പരാജയപ്പെടുക ആണെങ്കിൽ അടുത്ത സാധ്യത സൺ റൈസേഴ്‌സ് ഹൈദരാബാദിന് ആണെന്നും മൈക്കൽ വോൺ പറഞ്ഞുവയ്‌ക്കുന്നു. കഴിഞ്ഞ മാസം ഇംഗ്ളണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ദേശീയ ടീമിനേക്കാള്‍ മികച്ചത് മുംബൈ ഇന്ത്യൻസാണെന്ന് വോൺ പറഞ്ഞിരുന്നു. വെള്ളിയാഴ്‌ചയാണ് ഐപിഎല്ലിലെ ഉൽഘാടന മൽസരം. മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ളൂരും തമ്മിലാണ് പോരാട്ടം.

Read Also: വിക്രമിൽ കമലിനൊപ്പം ഫഹദ് ഫാസിലും; വില്ലൻ വേഷത്തിലെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE