ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത – മുംബൈ പോരാട്ടം

By Staff Reporter, Malabar News
sports image_malabar news
Representational Image
Ajwa Travels

അബുദാബി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകിട്ട് 7.30 ന് അബുദാബി ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോല്‍വി ഏറ്റുവാങ്ങിയ മുംബൈ വിജയപാതയില്‍ തിരിച്ചെത്താനാണ് ഇന്നിറങ്ങുക. അതേസമയം കൊല്‍ക്കത്തയുടെ ഈ സീസണിലെ കന്നിയങ്കമാണിത്.

അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാത്ത കൊല്‍ക്കത്ത ടീം ഇത്തവണ ശക്തമായ ടീമുമായിട്ടാണ് എത്തുന്നത്. കാര്‍ത്തിക് നായകനായ ടീമില്‍ ഇയാന്‍ മോര്‍ഗനും ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും കൂടി എത്തുമ്പോള്‍ എതിരാളികളുടെ ചങ്കിടിപ്പ് ഉയരുമെന്നുറപ്പ്.

ആദ്യ മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടതിനാല്‍ വിജയം മാത്രമാണ് രോഹിത് ശര്‍മയും കൂട്ടരും ലക്ഷ്യം വെക്കുന്നത്. കൂടാതെ 2014ല്‍ യുഎഇയില്‍ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈ ആ ചരിത്രം കൂടി ഇത്തവണ തിരുത്തുമെന്നാണ് പ്രത്യാശിക്കുന്നത്. ഇതുവരെയായി 25 മത്സരങ്ങളിലാണ് മുംബൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ പോരാടിയത്. ഇതില്‍ 19 മത്സരങ്ങളിലും വിജയം മുംബൈ ഇന്ത്യന്‍സിന് ഒപ്പമായിരുന്നു.

സുനില്‍ നരൈന്‍, ആന്ദ്രേ റസല്‍, ഓയിന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ് എന്നീ വിദേശ താരങ്ങളെയാവും പ്രധാനമമായും കൊല്‍ക്കത്ത ആശ്രയിക്കുക. ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകടനവും കൊല്‍ക്കത്തക്ക് നിര്‍ണായകമാവും. അതേസമയം രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തിനൊപ്പം ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ഓള്‍റൗണ്ട് മികവിലാണ് മുംബൈയുടെ പ്രതീക്ഷ.

സാധ്യതാ ഇലവന്‍: 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, റിങ്കു സിംഗ്, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജയിംസ് പാറ്റിസണ്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂംറ.

Read Also: ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയില്‍ ‘ഷഹീന്‍ ബാഗിലെ ദാദി’യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE