ഐഎസ്എൽ; ആദ്യ സെമിയിൽ ബ്ളാസ്‌റ്റേഴ്‌സ്- ജംഷഡ്‌പൂർ പോരാട്ടം

By Staff Reporter, Malabar News
ISL-8-today
Ajwa Travels

പനാജി: ഐഎസ്എല്‍ 2021-22 സീസണിലെ ഗ്രൂപ്പ് മൽസരങ്ങള്‍ ഇന്നലെ അവസാനിച്ചതോടെ സെമി ഫൈനല്‍ ചിത്രം വ്യക്‌തമായി. കേരള ബ്ളാസ്‌റ്റേഴ്‌സിന് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂർ എഫ്‌സിയാണ്‌ എതിരാളികളായി ലഭിച്ചത്. മാർച്ച് 11 വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ പാദ മൽസരത്തോടെ പ്ളേ ഓഫ് പോരാട്ടങ്ങൾക്ക് ഗോവയിൽ അരങ്ങൊരുങ്ങും.

കരുത്തരായ ജംഷഡ്‌പൂരിനെതിരെ ഇവാൻ വുകൊമനോവിച്ചിന്റെ മഞ്ഞപ്പടയ്‌ക്ക് ജയിക്കാൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ളാസ്‌റ്റേഴ്‌സ്-ജംഷഡ്‌പൂർ മൽസര ഫലം 1-1ന് സമനിലയിലായിരുന്നു.

രണ്ടാം മൽസരത്തില്‍ പക്ഷേ ബ്ളാസ്‌റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു. ലീഗ് ഘട്ടത്തിലെ ഫോം മാറ്റിവച്ചാൽ നോക്ക്ഔട്ട് ആയതിനാൽ ഇരു ടീമുകൾക്കും തുല്യ സാധ്യതയാണ് ഉള്ളത്.

അതേസമയം, മാര്‍ച്ച് 12ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഹൈദരാബാദ് എഫ്‌സി, എടികെ മോഹന്‍ ബഗാനെ നേരിടും. സീസണിൽ പോയിന്റ് ടേബിളിലെ രണ്ടും മൂന്നും സ്‌ഥാനക്കാരാണ് ഇരുടീമുകളും. മാര്‍ച്ച് 15, 16 തീയതികളിലാണ് രണ്ടാം പാദ സെമി മൽസരങ്ങള്‍ നടക്കുക. മാര്‍ച്ച് 20 ഞായറാഴ്‌ച ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മൽസരം.

Read Also: തമിഴ്‌നാട് സ്വദേശി യുക്രൈൻ സേനയിൽ; വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE