‘സ്‍ത്രീകള്‍ സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങള്‍’; പരസ്യ പ്രസ്‌താവനയുമായി നെതന്യാഹു; വിവാദം

By News Desk, Malabar News
MalabarNews_benjamin-netanyahu
Ajwa Travels

ടെല്‍അവീവ്: സ്‍ത്രീകള്‍ക്കെതിരെ പരസ്യ പ്രസ്‌താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്‍ത്രീകളെന്നാണ് നെതന്യാഹു പ്രസ്‌താവന നടത്തിയത്. സ്‍ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്താരാഷ്‍ട്ര ദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം.

‘നിങ്ങള്‍ സ്‍ത്രീകളുടെ ഉടമകളല്ല, നിങ്ങള്‍ക്ക് പ്രഹരിക്കാവുന്ന ജീവികളല്ല സ്‍ത്രീകള്‍, നെതന്യാഹു പറഞ്ഞു. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് നാം പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് അനുതാപമുണ്ട്. അവരുടേതായ അവകാശങ്ങളുള്ള ജീവികളാണ് സ്‍ത്രീകളും കുട്ടികളും’. നെതന്യാഹു പറഞ്ഞു.

Read Also: റസ്‌റ്ററന്റിലെ ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ ടിപ്പ് നല്‍കി ഉപഭോക്‌താവ്

നാവിന് പിഴവ് സംഭവിച്ചുവെന്ന് ബോധ്യമായതോടെ ഒരു നിമിഷം സംസാരം നിര്‍ത്തുകയും വേദിയിലിരിക്കുന്ന ഭാര്യയെ നോക്കുകയും ചെയ്‌ത ശേഷമാണ് നെതന്യാഹു പ്രസംഗം തുടര്‍ന്നത്. സ്‍ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് നെതന്യാഹു ഉദ്ദേശിച്ചതെങ്കിലും സ്‍ത്രീകളെ മൃഗങ്ങളെന്ന് പരസ്യമായി സംബോധന ചെയ്‌ത നേതാവിന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE