റസ്‌റ്ററന്റിലെ ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ ടിപ്പ് നല്‍കി ഉപഭോക്‌താവ്

By News Desk, Malabar News
Ajwa Travels

ന്യൂയോര്‍ക്ക്: കോവിഡ് സൃഷ്‌ടിച്ച കടുത്ത സാമ്പത്തിക പ്രത്യാഘാതം കാരണം പൂട്ടാൻ തീരുമാനിച്ച റസ്‌റ്ററന്റിന്റെ അവസാന ദിവസം ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ (ഏകദേശം 2.22 ലക്ഷം) ടിപ്പ് നല്‍കി അമേരിക്കക്കാരന്‍. ഓഹിയോയിലെ നൈറ്റ്‌ടൗണ്‍ റസ്‌റ്ററന്റിന്റെ ഉടമയാണ് തങ്ങളുടെ പതിവുകാരനായ ഉപഭോക്‌താവിന്റെ മഹാ ഔദാര്യത്തിന്റെ കഥ ലോകത്തോട് വിളിച്ചറിയിച്ചത്.

റസ്‌റ്ററന്റിൽ  എത്തിയ ഉപഭോക്‌താവ് ഒരു ബിയറിന് ഓര്‍ഡര്‍ കൊടുക്കുകയും ബില്ല് തയാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ബില്ല് അടക്കുമ്പോള്‍ ടിപ്പ് നല്‍കിയ അദ്ദേഹം, അന്നേദിവസം ജോലിക്കുണ്ടായിരുന്ന എല്ലാ ജീവനക്കാര്‍ക്കും തുക തുല്ല്യമായി വീതിക്കാനും പറഞ്ഞു.

Read Also: ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ഇന്ത്യ

ലഭിച്ച തുക പരിശോധിച്ചപ്പോഴാണ് ഉടമ ബ്രണ്ടന്‍ റിംഗ് അല്‍ഭുതപ്പെട്ടത്. 3,000 ഡോളര്‍ കണ്ട് ഉപഭോക്‌താവിന് പിശക് വന്നതാണോയെന്ന് സംശയിച്ച് അയാള്‍ ആ മനുഷ്യന്റെ പിന്നാലേ ചെന്നെങ്കിലും താനറിഞ്ഞുകൊണ്ട് ഇത്രേയും തുക നല്‍കിയതാണെന്ന് അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE