ഇസ്രോയുടെ റഡാര്‍ ഇമേജിങ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ

By Staff Reporter, Malabar News
MALABARNEWS-ISRO
Image Courtesy: Twitter/ISRO
Ajwa Travels

ചെന്നൈ: ഇസ്രോയുടെയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും പുതിയ റഡാര്‍ ഇമേജിങ് ഉപഗ്രഹമായ EOS-01 ആണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചക്ക് 3.02ന് പിഎസ്എല്‍വി-സി49 ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ക്കൊപ്പം ആകാശത്തേക്ക് ഉയരും.

ഇന്ത്യയുടെ നിരീക്ഷണ സംവിധാനത്തിന് ഏറെ ഗുണകരമാവുന്നതാണ് EOS-01 എന്ന പുതിയ ഉപഗ്രഹം. അതിനൊപ്പം ലിത്വാനിയ-1, ലക്‌സംബർഗ്-4, യുഎസ്-4 എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെയും കൊണ്ടാണ് യാത്ര.

ഏത് കലാവസ്‌ഥയിലും കൃത്യമായ ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് EOS-01. പകലും രാത്രിയും ഒരേ പോലെ പോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഇതിലെ റഡാര്‍ സംവിധാനം.

സുരക്ഷാ ആവശ്യങ്ങള്‍ക്കും, മറ്റ് പ്രവര്‍ത്തങ്ങള്‍ക്കും ഇതിനെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പിഎസ്എല്‍വി റോക്കറ്റിലെ ഏറ്റവും കരുത്തനായ ഡിഎല്‍ വേരിയന്റ് തന്നെയാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചക്ക് 1.02നാണ് കൗണ്ട് ഡൗൺ ആരംഭിച്ചത്. 26 മണിക്കൂറാണ് കൗണ്ട് ഡൗണിന്റെ ദൈർഘ്യം.

Read Also: സിഎഎ വിരുദ്ധ പ്രക്ഷോഭകരെക്കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം; യുപി സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE