ഇസ്രോ ചാരക്കേസ് ഗൂഢാലോചന; എതിർ സത്യവാങ്മൂലം സമർപ്പിച്ച് സിബിഐ

By Staff Reporter, Malabar News
nambi narayanan
നമ്പി നാരായണൻ
Ajwa Travels

തിരുവനന്തപുരം: ഇസ്രോ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സിബിഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷക്ക് എതിരെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതികൾക്കെതിരെ നമ്പി നാരായണൻ അടക്കമുള്ളവരുടെ മൊഴികൾ സിബിഐ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആര്‍ബി ശ്രീകുമാര്‍ വ്യക്‌തിവിരോധം തീര്‍ക്കുകയായിരുന്നു എന്നാണ് സത്യവാങ്മൂലത്തിലെ നമ്പി നാരായണന്റെ മൊഴി. തുമ്പ വിഎസ്‌എസ്‌സിയിൽ കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി ചെയ്‌തിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്‌എസ്‌സിയില്‍ നിയമനത്തിനായി തന്നെ സമീപിച്ചു. താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി. ആർബി ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും നമ്പി നാരായണന്‍ നൽകിയ മൊഴിയിൽ പറയുന്നു.

Read Also: കരുവന്നൂർ വായ്‌പ തട്ടിപ്പ്; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE