ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്‌ജി പണിക്കര്‍

By Desk Reporter, Malabar News
E Sreedharan's Feet Washing_Renji Panicker
Ajwa Travels

കോഴിക്കോട്: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി എന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്‌ജി പണിക്കര്‍. കൈരളി ചാനലിലെ ഒരു പ്രോഗ്രാമിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ഒരാളെ ആവശ്യത്തിലധികം ഊതി വീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ ശ്രീധരനെന്നും രഞ്‌ജി പണിക്കര്‍. ഇ ശ്രീധരനില്‍ ഒരു ജയസാധ്യത കാണാന്‍ ഇപ്പോഴും മനസ് സമ്മതിക്കുന്നില്ല. മുഖ്യമന്ത്രി സ്‌ഥാനാർഥിയാണ് താനെന്ന് ഇ ശ്രീധരന്‍ സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും.

പാലക്കാട് ഇ ശ്രീധരന്റെ അൽഭുത പ്രവര്‍ത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ ശ്രീധരന്‍ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും രഞ്‌ജി പണിക്കര്‍ പറഞ്ഞു.

Most Read: ‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE