‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

By Syndicated , Malabar News
Undeclared state of emergency in India; Prashant Bhushan
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനകളെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ താൻ പങ്കെടുത്തിരുന്നു എന്നും താനും സഹപ്രവർത്തകരും സത്യാഗ്രഹം നടത്തുമ്പോൾ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും മോദി ധാക്കയിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നായിരുന്നു ഭൂഷന്റെ പരിഹാസം.

മോദിയെ ‘നുണേന്ദ്ര മോദി’ (Lie’ndra modi) യെന്നാണ് ഭൂഷൺ വിശേപ്പിച്ചിരിക്കുന്നത്. മോദി തന്റെ ജീവിതത്തിൽ സംഭവിച്ചുവെന്ന് പറയുന്ന ഓരോ കാര്യങ്ങളും നുണയാണെന്ന് പട്ടിക സഹിതം ഇദ്ദേഹം പറയുന്നു.

മുതലയുമായി മൽപ്പിടിത്തം നടത്തി, റെയിൽവേ സ്‌റ്റേഷനിൽ ചായ വിറ്റു, വനത്തിൽ താമസിച്ചു, സമ്പൂർണ രാഷ്‍ട്രതന്ത്ര വിഷയത്തിൽ ബിരുദം നേടി തുടങ്ങി ഓരോ കാര്യങ്ങളും നുണയാണെന്നാണ് ഭൂഷൺ വ്യക്‌തമാക്കുന്നത്‌. ഇത്തരം നുണകൾ വിശ്വസിക്കാത്തവർക്ക് പാകിസ്‌ഥാനിലേക്ക് പോകാമെന്നും ഭൂഷൺ പരിഹസിക്കുന്നു.

Read also: കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ച് രണ്ടായിരത്തിലധികം പ്രവാസികളെ നാട്ടിലെത്തിച്ചു; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE