ത്രസിപ്പിച്ച് ‘ജഗമേ തന്തിരം’ ടീസർ; ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്‌മിയും ജോജുവും

By Staff Reporter, Malabar News
jagame thanthiram
Ajwa Travels

ഹിറ്റ് മേക്കർ കാർത്തിക് സുബ്ബരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ജഗമേ തന്തിരം’ ടീസർ പുറത്ത്. വൈ നോട്ട് സ്‌റ്റുഡിയോസിന്റെ ബാനറില്‍ ശശികാന്താണ് മാസ് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ നിർമാണം. നെറ്റ്ഫ്ളിക്‌സിലൂടെയാകും ചിത്രം പ്രേക്ഷകിരിലേക്ക് എത്തുക.

നെറ്റ്ഫ്ളിക്‌സ്‌ ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മധുരയില്‍ നിന്നും ലണ്ടനില്‍ എത്തിപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയായാണ് ചിത്രത്തില്‍ ധനുഷ് പ്രത്യക്ഷപ്പെടുക.

മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. മലയാളത്തിൽ നിന്നും ഐശ്വര്യയെ കൂടാതെ ജോജു ജോര്‍ജും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ധനുഷ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. തിയേറ്ററിലൂടെ അല്ലെങ്കിലും ചിത്രം ധനുഷിന്റെ എക്കാലത്തെയും മികച്ച ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ധനുഷ് നായകനാകുന്ന ചിത്രമായ ‘കര്‍ണന്‍’ തിയേറ്ററിലൂടെ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 2021 ഏപ്രില്‍ മാസത്തിലാകും കര്‍ണന്റെ റിലീസെന്ന് നിര്‍മാതാവായ കലൈപുലി എസ് തനു നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read Also: ഐഎസ്എൽ; ഹൈദരാബാദും എടികെയും ഇന്ന് നേർക്കുനേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE