ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ ഈ മാസം 18ന് തുറക്കും

By News Desk, Malabar News
school reopening in kozhikode
Representational image
Ajwa Travels

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ ഈ മാസം 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. 10, പ്ളസ്‌ടു ക്ളാസുകളാണ് ആദ്യം ആരംഭിക്കുക. ഹാജര്‍ നിര്‍ബന്ധമല്ല. സിബിഎസ്ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്ത്, പ്ളസ്‌ടു വിദ്യാര്‍ഥികള്‍ക്കായി ക്ളാസുകള്‍ ആരംഭിക്കുന്നത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പത്ത് മാസത്തിന് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം. രക്ഷകര്‍ത്താക്കള്‍ അനുവദിച്ചാല്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തിയാല്‍ മതി. സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പന്ത്രണ്ടാം ക്ളാസുകാരുടെ പ്രീ ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ഏപ്രില്‍ 15 വരെയും പത്താം ക്ളാസുകാരുടെ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരേയും നടക്കും. സിബിഎസ്ഇ പരീക്ഷകള്‍ മെയ് നാലിന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പരീക്ഷ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല.

Read Also: സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE