പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ഡല്‍ഹി: രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.

മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) മെയ് മൂന്നിനും ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഏപ്രില്‍ ആദ്യവാരവും നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു. ഇതില്‍ ജെ.ഇ.ഇ മെയിന്‍ പരീക്ഷയാണ് ഇന്ന് നടക്കുക. നീറ്റ് പരീക്ഷ ഈ മാസം 13 ന് നടക്കും.

അഡ്മിറ്റ് കാര്‍ഡുകള്‍ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും യാതൊരുവിധ ആശങ്കക്കും വകയില്ലെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE