നീറ്റ്, ജെഇഇ; പരീക്ഷകള്‍ക്ക് മാറ്റമില്ല

By Team Member, Malabar News
Malabarnews_neet
Representational image
Ajwa Travels

ന്യൂഡെല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്തുന്നതിനെതിരെ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷകള്‍ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനിച്ച നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കണമെന്നും, ഇപ്പോള്‍ പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ആയിരുന്നു  സംസ്ഥാനങ്ങളുടെ വാദം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന 6 സംസ്ഥാനങ്ങളില്‍ നിന്നാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 17 ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സെപ്റ്റംബറില്‍ തന്നെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ ഉത്തരവിട്ടത്. 11 സംസ്ഥാനങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു അന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ കോവിഡ് കാലത്തെ പരീക്ഷകള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും 6 സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ജെഇഇ പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്നിന് തന്നെ ആരംഭിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ആം തീയതി ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE