ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

By Team Member, Malabar News
Malabarnews_jee result
Representational image
Ajwa Travels

ന്യൂഡെല്‍ഹി : എഞ്ചിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ യുടെ ഫലം പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ 24 കുട്ടികള്‍ 100 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്. പരീക്ഷാഫലം jeemain.nta.nic.in എന്ന വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവച്ച പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള തീയതികളിലാണ് നടത്തിയത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തിയത്.

100 ശതമാനം മാര്‍ക്ക് നേടിയ കുട്ടികളില്‍ ഭൂരിഭാഗം പേരും തെലങ്കാനയില്‍ നിന്ന് ഉള്ളവരാണ്. എട്ട് പേര്‍ക്കാണ് തെലങ്കാനയില്‍ നിന്ന് 100 ശതമാനം മാര്‍ക്ക് നേടാനായത്. ഒപ്പം ഡെല്‍ഹിയില്‍ നിന്നുള്ള 5 കുട്ടികളും, രാജസ്ഥാനില്‍ നിന്നുള്ള 4 കുട്ടികളും, ആന്ധ്രാപ്രദേശില്‍ നിന്നുള്ള 3 കുട്ടികളും, ഹരിയാനയില്‍ നിന്നുള്ള 2 കുട്ടികളും, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് 100 ശതമാനം സ്വന്തമാക്കിയ മറ്റ് കുട്ടികള്‍.

മുന്‍ വര്‍ഷങ്ങളില്‍ 94 ശതമാനം കുട്ടികളാണ് രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷ എഴുതിയിരുന്നത്. എന്നാല്‍ ഇത്തവണ പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 74 ശതമാനം ആയി കുറഞ്ഞു. അതായത് 8.58 ലക്ഷം കുട്ടികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടും പരീക്ഷ എഴുതിയത് 6.35 ലക്ഷം പേർ മാത്രമാണ്. പരീക്ഷ എഴുതിയ കുട്ടികളില്‍ 2.45 ലക്ഷം കുട്ടികള്‍ ജെഇഇ മെയിന്‍ പരീക്ഷയില്‍ വിജയിച്ചിട്ടുണ്ട്. ഇവര്‍ക്ക് സെപ്റ്റംബര്‍ 27 ന് നടക്കുന്ന ജെഇഇ അഡ്വാന്‍സ് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE