നീറ്റ്, ജെഇഇ; പുനഃപരിശോധന ഹരജികള്‍ ഇന്ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_neet jee
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് സെപ്റ്റംബര്‍ മുതല്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും ഇന്ന് ഹരജികള്‍ പരിഗണിക്കുന്നത്. പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ആറ് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും നല്‍കിയ ഹരജികളാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബര്‍ മുതല്‍ പരീക്ഷകള്‍ നടത്താന്‍ ഉത്തരവിട്ടത്.

സുപ്രീംകോടതിയുടെ ഈ ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന 6 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും പുനഃപരിശോധന ഹരജി സമര്‍പ്പിച്ചിരുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് ഹരജികള്‍ സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റിയെന്നാണ് ഇവരുടെ വാദം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റി വച്ചാല്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കോവിഡിനൊപ്പം തന്നെ ജീവിതവും മുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഉത്തരവില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE