ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎ ഇന്ന് പുറത്തിറങ്ങും

By Syndicated , Malabar News
MC-Kamaruddeen_
Ajwa Travels

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച എംസി കമറുദ്ദീന്‍ എംഎല്‍എ 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങും. മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് എംഎല്‍എ ഇന്ന് ജയില്‍ മോചിതനാവുന്നത്. 148 വഞ്ചനാ കേസുകളാണ് എംസി കമറുദ്ദീനെതിരെ ചുമത്തിയിരുന്നത്.

ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുതെന്നാണ് ജാമ്യ വ്യവസ്‌ഥ. കോടതികളിലെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും വൈകീട്ടോടെ പുറത്തിറങ്ങും. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും പിടിയിലായിട്ടില്ല.

Read also: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE