കേരളത്തിന് പിറകെ ജാര്‍ഖണ്ഡും; കേന്ദ്ര ഏജന്‍സിക്കുള്ള പൊതുസമ്മതം റദ്ദാക്കി

By Syndicated , Malabar News
Hemant-soren-Malabar news
ഹേമന്ത് സോറൻ
Ajwa Travels

ന്യൂഡെല്‍ഹി: സിബിഐക്ക് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ പൊതു അനുമതി പിന്‍വലിച്ച് ജാര്‍ഖണ്ഡ്. ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്‌ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിയില്ല. ബിജെപി ഇതര ഭരണമുള്ള പശ്‌ചിമ ബംഗാള്‍, രാജസ്‌ഥാന്‍, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്‌ഥാനങ്ങളും നേരത്തെ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ സിബിഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്‌ഥാന മന്ത്രിസഭായോഗം വ്യാഴാഴ്‌ചയാണ് തീരുമാനമെടുത്തത്. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.

Read also: പറഞ്ഞത് തെറ്റിപ്പോയി; ട്രംപുമൊത്തുള്ള നരേന്ദ്ര മോദിയുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE