പറഞ്ഞത് തെറ്റിപ്പോയി; ട്രംപുമൊത്തുള്ള നരേന്ദ്ര മോദിയുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Prasanth Bushan_malabar news
Prashanth Bhushan
Ajwa Travels

ന്യൂഡെല്‍ഹി: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിലേക്ക് അടുക്കുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ബിജെപിക്കും മോദിക്കുമെതിരെ ട്രോളുകള്‍ ഉയരുകയാണ്. ട്രംപുമൊത്തുള്ള മോദിയുടെ ഒരു  പഴയ വീഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷൺ രംഗത്ത് എത്തിയത്. നിങ്ങള്‍ പറഞ്ഞത് തെറ്റിപ്പോയല്ലോ മോദിജി എന്ന തലക്കെട്ടോടെയാണ്  വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യക്ക് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപുമായി നല്ല അടുപ്പമാണുള്ളതെന്നും ഇത്തവണയും ട്രംപ് സര്‍ക്കാര്‍ തന്നെയാണെന്നുമാണ് വീഡിയോയില്‍ മോദി പറയുന്നത്. എന്നാല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്‌ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ബൈഡന് ലഭിച്ചിട്ടുള്ളത്.

നവംബര്‍ നാലിലെ കണക്ക് പ്രകാരം 7 കോടി വോട്ടാണ് ബൈഡന് ലഭിച്ചതെന്ന് എന്‍പിആര്‍ (നാഷണല്‍ പബ്ളിക് റേഡിയോ) റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

Read also: തോല്‍വി മണത്തപ്പോള്‍ ട്രംപിനെ തള്ളി ബിജെപി; കോവിഡ് കൈകാര്യം ചെയ്യാന്‍ ആയില്ലെന്ന് വിമര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE