റെയിൽവേയിലും വിദേശത്തും ജോലി വാഗ്‌ദാനം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

By Staff Reporter, Malabar News
fake-job
Ajwa Travels

തിരുവനന്തപുരം: റെയിൽവേയിലും വിദേശത്തും ജോലി വാഗ്‌ദാനം നൽകി ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്‌റ്റിൽ. കന്യാകുമാരി സ്വദേശിയും കഴക്കൂട്ടത്ത് താമസക്കാരനുമായ അനുവാണ് (32) അറസ്‌റ്റിലായത്.

റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാട്ടാക്കട സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയതിന് ശേഷം ഇയാൾ മുങ്ങി നടക്കുകയായിരുന്നു. തട്ടിപ്പിനിരയായ വ്യക്‌തി കഴക്കൂട്ടം പോലീസിൽ പരാതി നൽകിയതിനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനു പിടിയിലായത്.

വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ച് പേരിൽ നിന്നും ഇയാൾ പണം വാങ്ങിയതായി കഴക്കൂട്ടം പോലീസ് പറഞ്ഞു. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ രേഖ ചമച്ച് അരക്കോടിയോളം വായ്‌പയെടുത്ത് ആഡംബര കാർ വാങ്ങി മറിച്ചു വിറ്റ കേസിൽ കഴിഞ്ഞ മാർച്ചിൽ ശ്രീകാര്യം പോലീസും ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു.

Read Also: ഇന്ധനവില വർധനവിലൂടെ കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ള; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE