സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ജോജി’

By Staff Reporter, Malabar News
joji-movie
Ajwa Travels

ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ അഭിനയിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ക്രൈം ഡ്രാമ ചിത്രം ‘ജോജി‘ സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വില്യം ഷേക്‌സ്‌പിയറിന്റെ ലോക പ്രശസ്‌ത നാടകമായ മാക്‌ബത്തിനെ അടിസ്‌ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ജോജി’. ആമസോൺ പ്രൈമിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ദിലീഷ് പോത്തന്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ശ്യാം പുഷ്‌കരനാണ്. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, കിരണ്‍ ദാസ് എഡിറ്റിങ് നിര്‍വഹിച്ചു.

ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭാവന സ്‌റ്റുഡിയോസ്, വര്‍ക്കിങ് ക്ളാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിര്‍മിച്ചത്.

Read Also: യുഎസ് ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് കന്നി ഗ്രാൻഡ്‌സ്ളാം നേടി മെദ്‌വദേവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE