സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനം

By Staff Reporter, Malabar News
journalist attacked
മാദ്ധ്യമ പ്രവർത്തകനെ ബിജെപി പ്രവർത്തകർ മർദിക്കുന്നു
Ajwa Travels

കോഴിക്കോട്: കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനമേറ്റു. ജൻമഭൂമി ഫോട്ടോഗ്രാഫർ ദിനേശിനാണ് മർദനമേറ്റത്. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ.

കക്കോടി മുതൽ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ റോഡ് ഷോ ഉണ്ടായിരുന്നത്. റോഡ് ഷോ നടക്കുന്നതിനിടെ കക്കോടി പരിസരത്ത് വെച്ച് ഒരു സംഘം ബൈക്കുമായി വാഹനത്തിന് മുന്നിലേക്ക് കയറി. ഇതിനിടെ ഫോട്ടോ എടുക്കുകയായിരുന്ന ദിനേശുമായി ഇവർ വാക്ക് തർക്കത്തിലായി. തുടർന്ന് ഇവർ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു. ആക്രമത്തിൽ ദിനേശിന് കണ്ണിന് പരിക്കേറ്റു. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. വിവരമറിഞ്ഞു സ്‌മൃതി ഇറാനി ദിനേശിനെ സന്ദർശിച്ചു.

Malabar News: ബൂര്‍ഷ്വാ മുതലാളിമാരുടെ പാര്‍ട്ടിയായി സിപിഎം അധ:പതിച്ചെന്ന് കെസി വേണുഗോപാല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE