പൊയിനാച്ചി: തൊഴിലാളി സര്വാധിപത്യത്തിന് വേണ്ടി രൂപംകൊണ്ട സിപിഎം ഇന്ന് കുത്തക മുതലാളിമാരുടെയും ബൂര്‍ഷ്വകളുടെയും പാര്‍ടിയായി അധ:പതിച്ചുപോയെന്ന് എഐസിസി ജനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എംപി. ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടന്ന കുടുംബ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊയിനാച്ചിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കേരളം തിരിച്ചു പിടിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ചെയര്മാന് കല്ലട്ര അബ്ദുല്‍ ഖാദര്‍ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിആര്‍ വിദ്യാസാഗര്‍ സ്വാഗതം പറഞ്ഞു.
Malabar News: കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവര്‍ന്നു