ജോയ്‌സ് സ്‌ത്രീത്വത്തെ അപമാനിച്ചു; പ്രസ്‌താവന വേദനാജനകമെന്ന് ഉമ്മൻ ചാണ്ടി

By Staff Reporter, Malabar News
oommen chandi
ഉമ്മൻ ചാണ്ടി
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ ഉമ്മൻ ചാണ്ടി രംഗത്ത്. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ർശം ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു. ജോയ്‌സിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്‌തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജോയ്‌സ് മോശം പരാമര്‍ശം നടത്തിയത്. രാഹുലിന് മുന്നിൽ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമ‍ര്‍ശം. അശ്ളീല പരാമ‍ര്‍ശം വിവാദമായതോടെ ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തി. ജോയ്‌സ് ജോര്‍ജിനെ തിരുത്തിയ പിണറായി ആരെയും വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും രാഷ്‌ട്രീയ വിമർശനം മാത്രമാണ് രാഹുലിന് എതിരെയുള്ളത് എന്നും ചൂണ്ടിക്കാട്ടി.

Read Also: കന്യാസ്‌ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE