എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജെഎസ്എസ്; യുഡിഎഫിനൊപ്പം പ്രവർത്തിക്കും

By Staff Reporter, Malabar News
Jsslogo
Ajwa Travels

ആലപ്പുഴ: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന ജെഎസ്എസ് സംസ്‌ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നേതൃയോഗത്തിൽ നിന്ന് ഇറങ്ങി പോയ ജെഎസ്എസ് വൈസ് പ്രസിഡണ്ട് ബീനാകുമാരിയോട് നേതൃത്വം വിശദീകരണം തേടും.

ജെഎസ്എസിനെ എൽഡിഎഫിന്റെ ഘടക കക്ഷിയാക്കണമെന്ന് കാട്ടി കെആർ ഗൗരിയമ്മ നിരന്തരം കത്ത് നൽകിയിട്ടും ഇടത് മുന്നണി അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് എൽഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജെഎസ്എസ് തീരുമാനിച്ചത്. കൂടാതെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാനാണ് തീരുമാനം.

എന്നാൽ ഈ തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ജെഎസ്എസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് ബീനാ കുമാരി യോഗത്തിൽ നിന്ന് ഇറങ്ങി പോയിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ പരസ്യ എതിർപ്പ് പ്രകടിപ്പിച്ച ബീനാകുമാരിക്ക് എതിരെ ഗുരുതര അച്ചടക്ക നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. യുഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം മുന്നണി നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് ജെഎസ്എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി രാജൻ ബാബു പറഞ്ഞു.

Read Also: പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ സംസ്‌ഥാനത്ത്‌ പ്രത്യേക അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE