ആർഎസ്‌പി(ബി) ജെഎസ്‌സിലേക്ക്; ലയന പ്രഖ്യാപനം കഴിഞ്ഞു

By Desk Reporter, Malabar News
RSP (B) to JSS; The merging has been announced
Ajwa Travels

കൊച്ചി: പ്രെഫ. എവി താമരാക്ഷന്‍ നേതൃത്വം നല്‍കുന്ന ആർഎസ്‌പി(ബി) ജെഎസ്‌സില്‍ ലയിക്കുന്നു. എവി താമരാക്ഷന്‍ ജെഎസ്‌എസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബുവിനൊപ്പം നടത്തിയ സംയുക്‌ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടന്നത്.

സാമൂഹിക നീതിയും സംശുദ്ധ രാഷ്‌ട്രീയവും എന്ന ജെഎസ്‌സിന്റെ പ്രഖ്യാപിത നയത്തിനായി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങള്‍, പിന്നോക്ക സമുദായങ്ങള്‍, മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ച് സാമൂഹ്യ നീതിയില്‍ അധിഷ്‌ടിതമായ ഒരു സാമൂഹിക വ്യവസ്‌ഥിതി കെട്ടിപ്പടുക്കുകയാണ് ലയനം വഴി ലക്ഷ്യമിടുന്നതെന്ന് ഇരുനേതാക്കളും പറഞ്ഞു.

ലയന പ്രഖ്യാപനത്തില്‍ ജെഎസ്‌എസ്‌ സെന്റര്‍ അംഗം കെവി ഭാസി, സംസ്‌ഥാന സെക്രട്ടറിമാരായ ആര്‍ പൊന്നപ്പന്‍, ബാലരാമപുരം സുരേന്ദ്രരന്‍, എറണാകുളം ജില്ലാ പ്രസിഡണ്ട് സുനില്‍ കുമാര്‍, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ എല്‍ കുമാര്‍, പിആര്‍ ബിജു, ആർഎസ്‌പി(ബി) സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രമോദ് ഒറ്റക്കണ്ടം, ചെമ്പിലക്കാട്ട് മുരളി, പിവി സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്‌ക്ക് വിപുലമായ ലയന സമ്മേളനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Most Read: എന്തുകൊണ്ട് ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ ആവശ്യപ്പെട്ടില്ല? മറുപടിയുമായി ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE