ന്യൂനപക്ഷ വിഭാഗത്തിന്റെ ആനൂകൂല്യത്തിന് ഹൈക്കോടതി വിധി തടസമല്ല; അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു

By Team Member, Malabar News
അഡ്വ എഎൻ രാജൻ ബാബു
Ajwa Travels

കൊച്ചി : ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തിനും, പരാതികള്‍ പരിഹരിക്കപ്പെടുന്നതിനും ഇപ്പോള്‍ വന്നിരിക്കുന്ന ഹൈക്കോടതി വിധി തടസമല്ലെന്ന് വ്യക്‌തമാക്കി ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പ്രശ്‌നം രാഷ്‌ട്രീയവല്‍ക്കരിക്കാതെയും, ക്രിസ്‌ത്യന്‍-മുസ്‌ലിം മത സൗഹാര്‍ദ്ദം തകരാതെയും പരിഹരിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ മത സാമുദായിക വിഭാഗീയ വികാരത്തിനതീതമായി സാമൂഹിക നീതിക്കായുള്ള നടപടികളാണെന്നും, മതേതര ജനാധിപത്യഘടന സുരക്ഷിതമായി നിലനില്‍ക്കുന്നതിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമപ്രകാരം നിലവിലുണ്ട്. ഈ നിയമ പ്രകാരം സര്‍ക്കാരിന് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന് നഷ്‌ടപ്പെട്ട അവകാശം, അവരോടുള്ള വിവേചനം, ഇവയുടെ മേലുള്ള അവരുടെ പരാതികള്‍ എന്നിവ അന്വേഷണം നടത്തി പഠന റിപ്പോര്‍ട് തയ്യാറാക്കാവുന്നതാണ്. പഠന റിപ്പോര്‍ട് പ്രകാരം സര്‍ക്കാരിന് അതാത് ന്യൂനപക്ഷത്തിന് അര്‍ഹതയനുസരിച്ച് വിവേചനരഹിതമായി സാമൂഹിക സുരക്ഷാപദ്ധതി ആനൂകൂല്യങ്ങള്‍ ലഭ്യമാക്കാവുന്നതാണെന്നും യുഡിഫ് ഘടകകക്ഷി കൂടിയായ ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ ബാബു അഭിപ്രായപ്പെട്ടു.

Read also : കൊടകര കുഴൽപ്പണക്കേസ്; തൃശൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE