വെറും ഷോ മാത്രം; വിമർശനത്തിന് മറുപടിയായി ഷാഫി- സ്‌ഥാനം ഒഴിയാൻ തയ്യാർ

ഷാഫിയുടേത് വെറും ഷോ മാത്രമാണെന്നും, പ്രവർത്തനം ഇല്ലെന്നുമാണ് അംഗങ്ങൾ ആരോപിച്ചത്. രാഷ്‌ട്രീയം പറയാതെ ഷാഫി ഫുട്‌ബോൾ കളിച്ചു നടക്കുകയാണ്. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് നിലപാട് എടുക്കാറില്ലെന്നും വിമർശനം ഉയർന്നിരുന്നു

By Trainee Reporter, Malabar News
Shafi Parambil
Ajwa Travels

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. കമ്മിറ്റിയിലെ പോരായ്‌മകൾ ചർച്ച ആയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അധ്യക്ഷ സ്‌ഥാനം ഒഴിയാൻ ഞാൻ തയ്യാറാണ്. ഇനി മുന്നോട്ട് പോകാനാവില്ല. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമിൽ ചുമതലയിൽ ഉണ്ടാവില്ലെന്നും ഷാഫി പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്‌ഥാന യോഗത്തിൽ വെച്ച് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനം ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം. സംഘടനാപരമായ വീഴ്‌ച്ചകളിൽ നടന്ന ചർച്ചകളിലാണ് ഷാഫിക്കെതിരെ വിമർശനം ഉണ്ടായത്. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്ക് എതിരെ വലിയ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലും സംഘടന നിർജീവമായിരുന്നു എന്നായിരുന്നു ആക്ഷേപം.

ഷാഫിയുടേത് വെറും ഷോ മാത്രമാണെന്നും, പ്രവർത്തനം ഇല്ലെന്നുമാണ് അംഗങ്ങൾ ആരോപിച്ചത്. രാഷ്‌ട്രീയം പറയാതെ ഷാഫി ഫുട്‌ബോൾ കളിച്ചു നടക്കുകയാണ്. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് നിലപാട് എടുക്കാറില്ലെന്നും വിമർശനം ഉയർന്നിരുന്നു. എ ഗ്രൂപ്പും സുധാകര വിഭാഗവുമാണ് ഷാഫിക്കെതിരെ കലാപക്കൊടി ഉയർത്തിയത്. അതേസമയം, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമർശനം ഷാഫിയും ഉന്നയിച്ചു.

Most Read: ചില തെളിവുകൾ ലഭിച്ചുവെന്ന് എസ്‌പി; അഞ്‌ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ല- ശരീരത്തിൽ വിഷാംശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE