ജെഡിഎസിൽ നിന്നുള്ള മന്ത്രിയായി കെ കൃഷ്‌ണൻകുട്ടി എത്തും

By Staff Reporter, Malabar News
babu-K Krishnankutty
Ajwa Travels

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാവും. മാത്യു ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരാണ് ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില്‍ അനിശ്‌ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്‌ണന്‍കുട്ടിയെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തത്.

രണ്ടര വര്‍ഷം വീതം ഇരുവരും മന്ത്രിയാവട്ടെ എന്ന ആലോചന ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിലും ദേശീയ നേതൃത്വം കൃഷ്‌ണന്‍കുട്ടിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

എല്‍ഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികള്‍ക്കുള്ള മന്ത്രിസ്‌ഥാനം സംബന്ധിച്ച് ഇന്ന് തീരുമാനമായിരുന്നു. 21 അംഗങ്ങളുള്ള മന്ത്രിസഭയില്‍ സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്‌ഥാനം ലഭിക്കുക.

Read Also: 18-45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE