ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണറും സെക്രട്ടറിയും കൊല്ലപ്പെട്ടു

By Staff Reporter, Malabar News
kabul attack_malabar news
Representational Image
Ajwa Travels

കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മൊഹിബുള്ള മുഹമ്മദിയും സെക്രട്ടറിയും കൊല്ലപ്പെട്ടു. കാബൂളിലെ പിഡി 9 ജില്ലയിലാണ് സംഭവം. ഗവര്‍ണറുടെ വാഹനത്തില്‍ ഐഇഡി സ്‌ഥാപിച്ചിരുന്നതായി കാബൂള്‍ പോലീസ് അറിയിച്ചു.

കാബൂളിലെ ഡെപ്യൂട്ടി ഗവര്‍ണറും സെക്രട്ടറിയും തങ്ങളുടെ വാഹനത്തില്‍ സ്‌ഥാപിച്ച ഐഇഡിയില്‍ നിന്നുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് ട്വീറ്റ് ചെയ്‌തു. വസ്‌തുത കാബൂള്‍ പോലീസ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനത്തില്‍ ഗവര്‍ണറുടെ രണ്ട് അംഗരക്ഷകര്‍ക്കും പരിക്കേറ്റതായാണ് വിവരം.

അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

സെപ്റ്റംബറില്‍ ഖത്തറില്‍ വെച്ച് താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം രാജ്യത്തുടനീളം ഭീകരമായ അക്രമങ്ങളാണ് തുടരുന്നത്. ഇന്ന് പുലര്‍ച്ചെ കാബൂളില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെടുകയും രണ്ട്‍ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Read Also: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; ‘മക്കള്‍ നീതി മയ്യ’ത്തിന്റെ പ്രചരണാര്‍ഥം റോഡ്‌ഷോ നടത്തി കമല്‍ ഹാസന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE