ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി

By Desk Reporter, Malabar News
kadakampally surendran.
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തരംഗം തീർത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് വേണ്ടി ശബരിമലയെ ആയുധമാക്കാന്‍ ശ്രമിച്ച ആളുകള്‍ക്കുള്ള തിരിച്ചടിയും കനത്ത ശിക്ഷയുമാണ് ഈ വിജയമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരളം വീണ്ടും ഇടതുപക്ഷം ഭരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്‌തമാക്കുന്നത്‌. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസും ബിജെപിയും ഉയർത്തിപ്പിടിച്ച പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനം. അധികാരത്തിൽ വന്നാൽ ശബരിമലയിൽ പ്രത്യേക നിയമം കൊടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ഇത് ജനങ്ങൾ തള്ളിക്കളഞ്ഞു എന്നാണ് ഫലം തെളിയിക്കുന്നത്. ഒടുവിൽ കിട്ടുന്ന ഫല സൂചനകളിൽ എൽഡിഎഫ് 95 സീറ്റിലും യുഡിഎഫ് 45 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

Also Read:  കേരളത്തിലെ എല്ലാ ദൈവങ്ങളും കടുത്ത മതേതരവാദികൾ; പരിഹാസ പോസ്‌റ്റുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE