വോട്ട് ലഭിക്കാൻ എന്ത് നിലപാടിനും ചിലർ തയ്യാറാവും; കടകംപള്ളി സുരേന്ദ്രന്‍

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലും യുഡിഎഫും എന്‍ഡിഎയും തമ്മിൽ കരാറുണ്ടെന്ന് എല്‍ഡിഎഫ് സ്‌ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. വോട്ടുമറിക്കാനുള്ള ധാരണ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ് എൽഡിഎഫിന്റെ എതിർ ചേരിയിൽ മൽസരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വികസനമാണ് തന്റെയും എല്‍ഡിഎഫിന്റെയും കരുത്തെന്നും കടകംപള്ളി വ്യക്‌തമാക്കി.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് നാടിന്റെ നൻമയാണ്. ലൗ ജിഹാദും ശബരിമലയും കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയുടെ അത്രയില്ലെങ്കിലും കോണ്‍ഗ്രസും വര്‍ഗീയത പരത്തുന്നുണ്ട്. വോട്ട് ലഭിക്കാന്‍ വേണ്ടി എന്തു തരത്തിലുള്ള നിലപാടും എടുക്കുന്നവരാണ് മൽസര രംഗത്തുള്ളത്. അതേസമയം വികസനം മാത്രം പറയുന്നതാണ് എൽഡിഎഫിന്റെ പ്രചാരണ രീതിയെന്നും കടകംപള്ളി വ്യക്‌തമാക്കി.

Read also: നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും; സച്ചിൻ പൈലറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE