രവീന്ദ്രൻ പട്ടയം; സിപിഐ സർക്കാരിനൊപ്പമെന്ന് കാനം രാജേന്ദ്രൻ

By Web Desk, Malabar News
kanam rajendran
Ajwa Travels

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരാണ് കൈക്കൊണ്ടതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്നും അദ്ദേഹം വ്യക്‌തമാക്കി.

സർക്കാർ ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്തതാണെന്ന മുതിർന്ന നേതാവ് കെഇ ഇസ്‌മായിലിന്റെ നിലപാടിനെയും അദ്ദേഹം തള്ളി. ഒരു കാരണവശാലും പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്‌തി നൽകിയ പട്ടയമാണിവയെന്നും അതാണ് റദ്ദാക്കാൻ കാരണമെന്നുമാണ് കാനത്തിന്റെ വിശദീകരണം.

സിപിഐ ജില്ലാ സെക്രട്ടറിയുടെ ആശങ്ക സർക്കാർ ഉത്തരവ് വായിച്ചാൽ തീരുന്നതാണെന്നും കാനം വ്യക്‌തമാക്കി. പത്തനംതിട്ടയിലെ സിപിഎം- സിപിഐ തർക്കം ജില്ലാ നേതൃത്വത്തിന് പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE