രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

By Desk Reporter, Malabar News
High Court
Ajwa Travels

കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി താൽക്കാലികമായി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹരജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍ നിയമാനുസൃതമായ അന്വേഷണം തുടരാമെന്ന് ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ സർക്കാരിന് നിർദ്ദേശം നൽകി.

1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് അറിയിച്ചത്. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നല്‍കിയിരുന്നു. പട്ടയം റദ്ദു ചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

2019ലെ മന്ത്രിസഭയാണ് പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് വിഷയത്തില്‍ നേരത്തെ റവന്യു മന്ത്രി കെ രാജന്‍ വ്യക്‌തമാക്കിയിരുന്നു. പട്ടയത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നടപടി. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കും. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്‌പ എടുക്കാനോ നികുതി അടയ്‌ക്കാനോ പോലും കഴിയുന്നില്ല. ഈ അവസ്‌ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Most Read:  പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE