കണ്ണൂർ എയർപോർട്ടിൽ ‘വിമാനം കത്തിച്ച്’ മോക്‌ഡ്രിൽ

By News Desk, Malabar News
kannur international airport,
Ajwa Travels

മട്ടന്നൂർ: വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്‌ഡ്രിൽ കണ്ണൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ചു. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ കൊളുത്തിയായിരുന്നു മോക്‌ഡ്രിൽ. വിമാനത്താവളത്തിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണക്കുന്നതും അപകടത്തിൽ പെട്ടവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിക്കുന്നതും ആവിഷ്‌കരിച്ചു.

റൺവേയിൽ വെച്ചാണ് വിമാനത്തിന് തീ പിടിപ്പിച്ചത്. ഡിജിസിഎ നിർദ്ദേശമനുസരിച്ച് രണ്ടുവർഷത്തിൽ ഒരിക്കലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എയർക്രാഫ്‌റ്റ് എമർജൻസി മോക്‌ഡ്രിൽ നടത്തുന്നത്. അപകടമുണ്ടായാൽ എത്രസമയത്തിനകം രക്ഷാപ്രവർത്തനം സാധ്യമാകുമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് വിലയിരുത്തുക.

ജില്ലാ ഭരണകൂടം, പോലീസ്, അഗ്‌നിരക്ഷാ സേന, എയർപോർട്ട് അതോറിറ്റി, സിഐഎസ്‌എഫ്‌, ഇൻഡിഗോ എയർലൈൻസ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് മോക്‌ഡ്രിൽ നടത്തിയത്. കണ്ണൂർ മെഡിക്കൽ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ് മോക്‌ഡ്രില്ലിന്റെ ഭാഗമായി ആളുകളെ എത്തിച്ചത്.

Most Read: പത്തടിപ്പാലത്തെ ചെരിവ്; മെട്രോയുടെ മുഴുവൻ തൂണുകളിലും പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE