കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും

By Desk Reporter, Malabar News
Muhammad-Shafi will appear before the customs
Ajwa Travels

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

മുഹമ്മദ് ഷാഫിയെയും കൊടി സുനിയെയും ചോദ്യം ചെയ്‌തതിന് ശേഷം അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്‌റ്റഡിയിലെടുക്കാനാണ് കസ്‌റ്റംസ് തീരുമാനം. അര്‍ജുനെ ഒരിക്കല്‍ കൂടി കസ്‌റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Most Read:  ഇസ്രോ ചാരക്കേസ്; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE