കരിപ്പൂർ സ്വർണക്കടത്ത്; മൂന്ന് പേർ കൂടി പിടിയിൽ

By News Desk, Malabar News
karippur gold smuggling
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ പിടിയിൽ. കരിപ്പൂർ സ്വർണ മാഫിയ തലവൻ പെരുച്ചാഴി അപ്പു, കൊടുവള്ളി സ്വദേശികളായ ജസീർ, അബ്‌ദുൽ സലിം എന്നിവരാണ് പിടിയിലായത് . കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്.

കഴിഞ്ഞ ആഴ്‌ചയാണ് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്യാൻ അനുമതി ലഭിച്ചത്. സൂഫിയാൻ അടക്കം 12 പേരെ അറസ്‌റ്റ് ചെയ്യണം എന്ന കസ്‌റ്റംസ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉടൻ കസ്‌റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി.

Read Also: അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു; താക്കീത് നൽകി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE