തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കി.
വാര്‍ത്താ സമ്മേളനത്തിലൂടെയോ വാര്‍ത്താ കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുൻപ് മാദ്ധ്യമങ്ങളിൽ വാര്‍ത്ത വരുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓഗസ്‌റ്റ് 7ലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. യോഗത്തിന്റെ മിനിറ്റ്‌സില്‍ ചീഫ് സെക്രട്ടറി വിപി ജോയ് ഇത് വ്യക്‌തമാക്കിയിട്ടുണ്ട്.
യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് മിനിറ്റ്‌സില്‍ (മീറ്റിങ് നടപടികളുടെ ഔദ്യോഗിക രേഖ) പറയുന്നു. ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്ന താക്കീതോടെയാണ് മിനിറ്റ്‌സ് അവസാനിക്കുന്നത്.
Also Read: സെപ്റ്റംബർ 1ന് സുപ്രീം കോടതി തുറക്കുന്നു; കോടതി നടപടികൾ ഇനി സാധാരണ രീതിയിൽ