മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ ഒരുങ്ങി കർണാടക

By Staff Reporter, Malabar News
basavaraj-bommai-about-anti-conversion-law
Ajwa Travels

ബെംഗളൂരു: സംസ്‌ഥാനത്ത് മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്രിസ്‌ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ക്രിസ്‌ത്യൻ പള്ളികളുടെ മുഴുവന്‍ കണക്കെടുക്കണമെന്നും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കണമെന്നുമാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read Also: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE