കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

By News Bureau, Malabar News
Ajwa Travels

ഡെൽഹി: കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഡെൽഹി ഹൈക്കോടതി ജൂണ്‍ 24ലേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കാത്തതിനാലാണ് ഹരജി മാറ്റിവെച്ചത്.

263 ചൈനീസ് പൗരൻമാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലാണ് കോണ്‍ഗ്രസ് നേതാവ് ജാമ്യപേക്ഷ നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡിന് പിന്നാലെ കാര്‍ത്തി ചിദംബരത്തെ സിബിഐ സംഘം ചോദ്യം ചെയ്‌തിരുന്നു.

അതേസമയം നാഷണൽ ഹെറാൾഡ്‌ കള്ളപ്പണ കേസില്‍ രാഹുൽ ഗാന്ധിയുടെ മൂന്നാം ദിവസത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി. വെള്ളിയാഴ്‌ച വീണ്ടും ഹാജരാകണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. കള്ളപ്പണകേസില്‍ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്യുന്നതില്‍ കോൺഗ്രസ്‌ പ്രതിഷേധം തുടരുകയാണ്. നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. മഹിളാ കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയാണ്.

Most Read: ഇന്ത്യ- അയർലൻഡ് ടി-20; സഞ്‌ജു ടീമിൽ, ഹാർദിക് നായകൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE