മുംബൈ: അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.
അതേസമയം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവും ഇത്തവണ ടീമിലുണ്ട്.
എന്നാൽ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് മൽസരത്തിൽ പങ്കെടുക്കുന്നതിനാൽ രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾ ടി-20 സ്ക്വാഡിലില്ല. ശ്രേയസ് അയ്യരും ഇടം പിടിച്ചില്ല.
ടീം അംഗങ്ങൾ : ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്.
Most Read: ‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24ന് തിയേറ്ററുകളിലേക്ക്