ഡെൽഹി: വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഡെല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
263 ചൈനീസ് പൗരൻമാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തത്.
വിസാ ക്രമക്കേടുമായി ബന്ധപ്പെട്ട് കാര്‍ത്തിയുടെ വിശ്വസ്‌തന്‍ എസ് ഭാസ്‌കര്‍ രാമന്‍, മറ്റൊരു കൂട്ടുപ്രതി വികാസ് മഖാരിയ എന്നിവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
Most Read: നാഷണല്‍ ഹെറാള്‍ഡ് കേസ്: ജൂണ്‍ 13ന് ഹാജരാകാന്‍ രാഹുലിന് ഇഡി നോട്ടീസ്