കാർത്തി ചിദംബരത്തിന്റെ വീട്ടിലെ റെയ്‌ഡ്‌; അവകാശ ലംഘനമെന്ന് ശശി തരൂരൂം

By Desk Reporter, Malabar News
Raid on Karthi Chidambaram's house; Shashi Tharoor says it is a violation of rights
Ajwa Travels

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് വിസ നൽകുവാൻ 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ നടന്ന റെയ്‌ഡിൽ ഐടി പാർലമെന്ററി സമിതിയുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ പിടിച്ചെടുത്തതിന് എതിരെ ശശി തരൂർ എംപി. നടപടിയിൽ അവകാശ ലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ സ്‌പീക്കർക്ക് കത്തയച്ചു.

കാർത്തി ചിദംബരവും നേരത്തെ സ്‌പീക്കർക്ക് കത്തയച്ചിരുന്നു. ചൈനീസ് പൗരൻമാർക്ക് വിസ നൽകുവാൻ അൻപത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് കാർത്തി ചിദംബരം ചോദ്യം ചെയ്യൽ നേരിടുന്നത്. കേസിൽ ദിവസങ്ങളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ യാതൊരു തെളിവുമില്ലാത്ത പൊള്ളയായ കേസിലാണ് തന്നെ സിബിഐ പ്രതിയാക്കി ഇരിക്കുന്നതെന്നാണ് കാർത്തി ചിദംബരം പറയുന്നത്.

വിസ കൈക്കൂലി കേസിൽ കാർത്തി ചിദംബരത്തിന്റെ വിശ്വസ്‌തൻ അറസ്‌റ്റിലായിരുന്നു. ഇയാൾ വഴിയാണ് കാർത്തി പണമിടപാട് നടത്തിയതെന്നാണ് സിബിഐ കണ്ടെത്തൽ. വിസ കേസിൽ ആഭ്യന്തര മന്ത്രാലയത്തിൽ കാർത്തി ചിദംബരം സ്വാധീനം ചെലുത്തിയെന്ന് സിബിഐയുടെ എഫ്ഐആറിൽ പറയുന്നു.

കേസിൽ ഒന്നാം പ്രതിയാണ് അറസ്‌റ്റിലായ ഭാസ്‌കർ രാമൻ. ഇയാൾ വഴി താപവൈദ്യുതി നിലയത്തിന്റെ നിർമാണ കമ്പനി പണമിടപാട് നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രോജക്‌ട് വിസ മാനദണ്ഡത്തിൽ മാറ്റം വരുത്താൻ കാർത്തി ഇടപെട്ടെന്നാണ് സിബിഐ പറയുന്നത്.

കമ്പനി നൽകിയ അപേക്ഷയിൽ പ്രോജക്‌ട് വിസ പുതുക്കി നൽകാനാവില്ലെന്ന വ്യവസ്‌ഥയില്‍ മാറ്റം വരുത്തിച്ചെന്നും ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരത്തിന് അറിവുണ്ടോയെന്ന് വ്യക്‌തമല്ലെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

Most Read:  വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ നൽകില്ല; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE