കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളായ നാല് പേരെ പാർടിയിൽ നിന്ന് പുറത്താക്കി സിപിഎം

By Desk Reporter, Malabar News
karuvannur-cooperative-bank
Rep. Image
Ajwa Travels

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികൾക്ക് എതിരെ സിപിഎം നടപടി. കേസിൽ പ്രതിചേർക്കപ്പെട്ട നാല് പേരെ സിപിഎം പാർടിയിൽ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി പ്രസിഡണ്ട് കെകെ ദിവാകരൻ എന്നിവരെയാണ് പുറത്താക്കിയത്.

കൂടാതെ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെആർ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സികെ ചന്ദ്രനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.

പുറച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും ഒരു വര്‍ഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌. ഇരിഞ്ഞാലക്കുട ഏരിയാ സെക്രട്ടറിയെയും മാറ്റിയിട്ടുണ്ട്. രണ്ടു ദിവസമായി നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് സിപിഎമ്മില്‍ കൂട്ട നടപടി ഉണ്ടായിരിക്കുന്നത്.

Most Read:  പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE