കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ സാവകാശം തേടി. ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യമല്ലേയെന്ന് സംസ്‌ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസമില്ലെന്നും സിബിഐ അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം വേണമെന്നും സംസ്‌ഥാന സർക്കാർ അറിയിച്ചു. കേസ് ഒരാഴ്‌ചക്ക് ശേഷം കോടതി പരിഗണിക്കും.
അതേസമയം ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് സിപിഐഎം പ്രാദേശിക നേതാക്കൾ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്.
Read also: നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടി