നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടി

By News Desk, Malabar News
നടൻ ആര്യ, പ്രതികളായ അർമൻ, ഹുസൈനി
Ajwa Travels

ചെന്നൈ: പ്രമുഖ തമിഴ് നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്. ജർമനിയിൽ സ്‌ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് തട്ടിപ്പുകാരുടെ വലയിലായത്. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്.

നടൻ ആര്യയാണെന്ന വ്യാജേന യുവതിയുമായി ചാറ്റ് ചെയ്‌ത തട്ടിപ്പുകാർ 65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. അധികം വൈകാതെ വിവാഹ മോചിതനാകുമെന്നും ഉടൻ തന്നെ യുവതിയെ വിവാഹം കഴിക്കാമെന്നുമായിരുന്നു വാഗ്‌ദാനം. ലക്ഷക്കണക്കിന് പണം നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് താൻ കബളിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസിലായത്.

തുടർന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ പോലീസ് ആര്യയെയും ചോദ്യം ചെയ്‌തിരുന്നു. ഇതോടെ ആൾമാറാട്ടം നടന്നതായി പൂർണമായും ബോധ്യപ്പെട്ടു. യുവതിയുമായി ചാറ്റ് ചെയ്‌ത കംപ്യൂട്ടറിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളെ പോലീസ് പിടികൂടുകയും ചെയ്‌തു.

ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് അറസ്‌റ്റിലായത്‌.

Also Read: സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE