കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്‌റ്റിൽ

By Staff Reporter, Malabar News
Fraud in Karuvannor Service Bank
Representational Image
Ajwa Travels

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്‌റ്റിൽ. ദിനേശ് എം, നാരായണൻ, അസ്‌ലം എഎം എന്നിവരാണ് അറസ്‌റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ അറസ്‌റ്റിലായ ഭരണ സമിതി അംഗങ്ങളുടെ എണ്ണം എട്ടായി. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് പ്രതി ചേർത്തിരുന്നത്.

പ്രധാന പ്രതികളിലൊരാളായ കിരണിനെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസിൽ പ്രതി ചേർത്തിട്ടുള്ള ഇപ്പോഴത്തെ ഭരണ സമിതി അംഗങ്ങളെ അറസ്‌റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമായാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ബാങ്കിന്റെ മുൻ ഭരണ സമിതി അംഗങ്ങളെ കേസിൽ പ്രതി ചേർക്കാത്തതിലും പ്രതിഷേധം കനക്കുകയാണ്. കേസിൽ സിബിഐ അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

Read Also: ഈരാറ്റുപേട്ട; നഗരസഭാ അധ്യക്ഷ സ്‌ഥാനം നിലനിർത്തി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE